ഫേസ്ബുക്കിലൂടെ അശ്വതി അച്ചു എന്ന വ്യാജ അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്ന സംഭവത്തില്‍ 32കാരി അറസ്റ്റിലായി. കൊല്ലം ശൂരനാട് തെക്ക് പതാരം സ്വദേശിനിയായ അശ്വതി ശ്രീകുമാറാണ് അറസ്റ്റിലായത്. കൊച്ചി സ്വദേശിനികളായ രണ്ടു യുവതികളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. പരാതിക്കാരുടെ ഫോട്ടോ വച്ചായിരുന്നു ഇരകളെ വലയിലാക്കിയിരുന്നത്.