മലയാളസിനിമയുടെ നടനയൌവനത്തിന് ഇന്ന് പിറന്നാള്‍ ദിനം. 1951 സെപ്തംബര്‍ ഏഴാം തിയതിയാണ് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് മമ്മൂട്ടി ജനിച്ചത്. അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചതെങ്കിലും പിന്നീട് അഭിനലോകത്തില്‍ എത്തുകയായിരുന്നു. എഴുപതുകളില്‍ അഭിനയലോകത്ത് എത്തിയെങ്കിലും എണ്‍പതുകളിലാണ് മമ്മൂട്ടി മലയാളസിനിമയില്‍ അദ്ദേഹത്തിന്റേതായ ഇരിപ്പിടം ഉറപ്പിച്ചത്.
1990ല്‍ മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 1994ല്‍ വിധേയൻ, പൊന്തൻമാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും 1999ല്‍ അംബേദ്കർ (ഇംഗ്ലീഷ്) എന്ന ചിത്രത്തിലെ അഭിനയത്തിനും മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം അഞ്ചു തവണ നേടിയിട്ടുള്ള 2009ല്‍ പലേരിമാണിക്യത്തിലെ അഭിനയത്തിനാണ് അവസാനമായി സംസ്ഥാനസര്‍ക്കാര്‍ പുരസ്കാരം ലഭിച്ചത്. ഒമ്പതു തവണ ഫിലിം ഫെയര്‍ അവാര്‍ഡും മമ്മൂട്ടിക്ക് ലഭിച്ചിട്ടുണ്ട്.