തൂങ്ങി മരിക്കാന്‍ ശ്രമിച്ചയാള്‍ കെട്ടഴിഞ്ഞ് വീണ് മരിച്ചു
ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചയാള്‍ കെട്ടഴിഞ്ഞ് നിലത്തുവീണ് മരിച്ചു. വർക്കല സ്വദേശി തുണ്ടുവയൽവീട്ടിൽ താജുദ്ദീനെയാണ് (72) മരിച്ച നിലയില്‍ കണ്ടെത്തിയത്.
താജുദ്ദീന്റെ ഭാര്യ ബന്ധുവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോൾ വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നിയ ഇവർ നാട്ടുകാരുടെ സഹായത്തോടെ വീട് തുറന്നപ്പോഴാണ് വീടിന്റെ ഹാളിൽ താജുദ്ദീൻ മരിച്ചു കിടക്കുന്നത് കണ്ടത്.
ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തുകയും പരിശേധനയില്‍ കെട്ടിത്തൂങ്ങി മരിക്കാനുള്ള ശ്രമത്തിനിടെ കെട്ടഴിഞ്ഞ് നിലത്തുവീണ് താജുദ്ദീന്‍ മരിക്കുകയായിരുന്നുവെന്നും മനസിലാക്കുകയായിരുന്നു. ഫാനിനു താഴെയായി കിടന്ന താജുദ്ദീന്റെ കഴുത്തിൽ കറുത്ത പ്ളാസ്‌റ്റിക് കയർ മുറുക്കിയിരുന്നു.