ലൈറ്റ് മെട്രോ: ധനവകുപ്പ് നിലപാടിനെതിരെ ഹൈബി ഈഡന്
ഇ ശ്രീധരനെ മുന്‍നിര്‍ത്തി ലൈറ്റ്മെട്രോ പദ്ധതി നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് എം എല്‍ എ ഹൈബി ഈഡന്. സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ വിജയിച്ച ചരിത്രമില്ല. ധനവകുപ്പിന്റെ സ്ഥിരം തടസവാദം കൊണ്ട് പദ്ധതി ഇല്ലാതാക്കരുതെന്നും ഹൈബി പറഞ്ഞു.
സ്വകാര്യ പങ്കാളിത്തമെന്ന ആവശ്യത്തോട് ഇ ശ്രീധരന് ഒരു ശതമാനം പോലും യോജിക്കുന്നില്ല. ലൈറ്റ് മെട്രോ പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം വേണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം. ഇതേത്തുടര്‍ന്ന് ലൈറ്റ് മെട്രോ പദ്ധതിയുടെ കാര്യത്തില്‍ നടപ്പാക്കുമോ എന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതിനിടയില്‍ ഭരണമുന്നണിയിലെ തന്നെ ഒരു എം എല്‍ എ രംഗത്തെത്തിയത് ഇക്കാര്യത്തില്‍ ധനവകുപ്പിനെതിരെ മുന്നണിയിലുള്ള എതിര്‍പ്പാണ് കാണിക്കുന്നത്.