തൃശൂരിൽ എച്ച്‌വൺ എൻവണ്‍; രണ്ടു മരണം, 22പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
തൃശൂരിൽ എച്ച്‌വൺ എൻവണ്‍ പടർന്നു പിടിക്കുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ടാഴ്‌ചയ്‌ക്കിടെയില്‍ രണ്ടു പേര്‍ മരിക്കുകയും 22 പേർക്ക് രോഗം പിടിക്കപ്പെടുകയും ചെയ്‌തു. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലയില്‍ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
എച്ച്‌വൺ എൻവണ്‍ പടര്‍ന്നു പിടിക്കുന്നതോടെ പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നവർക്കും രോഗബാധ കണ്ടെത്തിയ മേഖലയിലുള്ളവർക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം കൈമാറി. ഫയർഫോഴ്‌സ് അക്കാദമിയിൽ എൺപത് പേർക്ക് പകർച്ച വ്യാധികൾ ബാധിച്ചതോടെ ഒരുമാസത്തേക്ക് അക്കാദമി അടച്ചിടാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.
കരിമ്പനിക്കും ചെള്ളുപനിക്കും പിന്നാലെയാണ്‍ തൃശൂരിൽ എച്ച്‌വൺ എൻവണ്‍ പടര്‍ന്നു പിടിക്കുന്നത്. മഴയ്‌ക്കൊപ്പം പടർന്നു പിടിച്ച തക്കാളിപ്പനി, ചിക്കൻപോക്‌സ്, വയറിളക്കം തുടങ്ങിയ രോഗങ്ങൾക്ക് പിന്നാലെയാണ് എച്ച്‌വൺ എൻവണ്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്.