ഗള്‍ഫില്‍ കൊവിഡ് നിയന്ത്രിതം; പ്രവാസികള്‍ കേരളത്തിലേക്കുള്ള യാത്ര മാറ്റി വയ്ക്കുന്നു

ശ്രീനു എസ്

വ്യാഴം, 23 ജൂലൈ 2020 (11:06 IST)
ഗള്‍ഫില്‍ കൊവിഡ് മൂലം അടച്ചിട്ടിരുന്ന കമ്പനികള്‍ തുറന്നതോടെ പ്രവാസികള്‍ കേരളത്തിലേക്കുള്ള യാത്ര മാറ്റി വയ്ക്കുന്നു. യുഎഇയില്‍ നിന്നു ദിവസേന പത്തിലധികം വിമാന സര്‍വീസുകളായിരുന്നു നേരത്തേ നടത്തീയിരുന്നത്. എന്നാല്‍ അതിപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ആയി ചുരുങ്ങിയിട്ടുണ്ട്. 
 
ഇന്ത്യയിലേക്ക് മടങ്ങാന്‍ യുഎഇയില്‍ നിന്ന് 5.46ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും 2.06 ലക്ഷം പേര്‍ മാത്രമാണ് വന്നത്. യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ റദ്ദുചെയ്യുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍