എന്നാല്‍, തനിക്ക് ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വ്വഹിക്കേണ്ടതുണ്ടെന്നും അതിനാല്‍ പ്രതിപക്ഷം ഒന്നുകില്‍ നിശ്‌ശബ്‌ദരായി സഭയ്ക്കുള്ളില്‍ ഇരിക്കണമെന്നും അല്ലാത്തപക്ഷം സഭയില്‍ നിന്ന് പുറത്തുപോകണമെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം നയപ്രഖ്യാപനപ്രസംഗം ബഹിഷ്‌കരിച്ച് പുറത്തേക്ക് പോകുകയായിരുന്നു.