ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം ഇന്ന്; നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് തുടങ്ങും

വെള്ളി, 5 ഫെബ്രുവരി 2016 (08:06 IST)
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഈ നിയമസഭയുടെ അവസാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ ഒമ്പതു മണിക്കാണ് നയപ്രഖ്യാപനപ്രസംഗം. രണ്ടു മാസത്തിനു ശേഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ജനക്ഷേമപദ്ധതികള്‍ക്ക് ആയിരിക്കും നയപ്രഖ്യാപന പ്രസംഗത്തില്‍ മുന്‍ഗണന.
 
അതേസമയം, പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണവിധേയരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്‌കരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. രാവിലെ പത്തുമണിക്ക് നിയമസഭയിലേക്ക് ഇടതുമുന്നണിയുടെ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ട്.
 
സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങളുടെ ഗൌരവം നയപ്രഖ്യാപനത്തിന് തയ്യാറാകും മുമ്പ് കണക്കിലെടുക്കണമെന്ന് പ്രതിപക്ഷം കഴിഞ്ഞദിവസം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്ക് ഭരണഘടന ബാധ്യത നിറവേറ്റേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക