കടക്കെണിയിലായവരെ സര്‍ക്കാര്‍ രക്ഷിക്കും!

ശനി, 26 ജൂലൈ 2014 (19:58 IST)
സ്വകാര്യ പണമിടപാടുകാരില്‍നിന്ന് അമിത പലിശയ്ക്ക് പണം കടംവാങ്ങി കടക്കെണിയിലായ കുടുംബങ്ങളെ സര്‍ക്കാര്‍ രക്ഷിക്കും. കടക്കെണിയിലായവരെ സഹായിക്കുന്നതിനായി സംസ്ഥാനതല ബാങ്കിംഗ് സമിതി ഋണമുക്തി എന്ന പേരില്‍ ഒരു പ്രത്യേക വായ്പാ പദ്ധതി ആവിഷ്‌കരിച്ചു. 
 
സംസ്ഥാനത്തെ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ എല്ലാ ശാഖകളും അവരുടെ സേവന പ്രദേശത്തുള്ളവര്‍ക്ക് ഈ പദ്ധതി പ്രകാരം വായ്പകള്‍ നല്‍കും. വിശദവിവരങ്ങള്‍ അവരവരുടെ പ്രദേശത്തുള്ള ബാങ്കില്‍ നിന്നും ലഭിക്കും. 
 
അമിത പലിശ ഈടാക്കി പണം കടം കൊടുക്കുകയും പിന്നീട് പണം ലഭിക്കാതെ വരുമ്പോള്‍ ഭീഷണിപ്പെടുത്തി പലതരത്തിലും പണം ഈടാക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്തപ്പോള്‍ ഇതിനെതിരെ സര്‍ക്കാര്‍ ഓപ്പറേഷന്‍ കുബേര പദ്ധതി പ്രകാരം ഇവരെ കുടുക്കാന്‍ തയ്യാറാവുകയും ചെയ്തതിന്‍റെ തുടര്‍ച്ചയാണ്‌ സര്‍ക്കാരിന്‍റെ ഈ പുതിയ പദ്ധതി.  

വെബ്ദുനിയ വായിക്കുക