സാധാരണക്കാരില്‍ നിന്ന് കൊള്ളപ്പലിശ വാങ്ങുകയും അവരെ ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുന്ന ബ്ലേഡ് മാഫിയയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുമെന്നു മന്ത്രി കെ എം മാണി. ബ്ലേഡ് മാഫിയയ്ക്ക് എതിരെ ആഭ്യന്തരവകുപ്പ് കൈകൊള്ളുന്ന നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.