സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദമാക്കി ഗവര്‍ണറുടെ നയപ്രഖ്യാപനം; കണ്ണൂര്‍ വിമാനത്താവളം സെപ്‌തംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
വെള്ളി, 5 ഫെബ്രുവരി 2016 (11:19 IST)
സര്‍ക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും വിശദമാക്കി ഗവര്‍ണറുടെ നയപ്രഖ്യാപനം. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണ കാലമായിരുന്നെന്ന് പറഞ്ഞാണ് നയപ്രഖ്യാപനം തുടങ്ങിയത്. ലൈറ്റ് മെട്രോയും കൊച്ചി മെട്രോയും ഇതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ നിന്ന്
പട്ടിക വിഭാഗങ്ങള്‍ക്കായി ആദ്യത്തെ മെഡിക്കല്‍ കോളജ് പാലക്കാട്
തലസ്ഥാനത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓപ്പറേഷന്‍ അനന്ത
പരമ്പരാഗത വ്യവസായ മേഖലയില്‍ വന്‍ മുന്നേറ്റം
ചെറുകിട - ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കും
കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാണ്
വിഴിഞ്ഞം പദ്ധതി ഇന്ത്യന്‍ ആധിപത്യം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഉറപ്പിക്കും
ഐ ടിയില്‍ നിന്നുള്ള വരുമാനം ഈ വര്‍ഷം 18, 000 കോടി രൂപയായി
എല്ലാ പഞ്ചായത്തിലും ആയുര്‍വേദ ആശുപത്രികള്‍ ഉള്ള ഏക സംസ്ഥാനം
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ധനസഹായം
ഒറ്റപ്പാലത്ത് കേന്ദ്രസഹായത്തോടെ കിന്‍ഫ്ര പ്രതിരോധ പാര്‍ക്ക്
ഭവനരഹിതര്‍ക്കായി 1.75 ലക്ഷം വീടുകള്‍
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ബൈപ്പാസ് നിര്‍മ്മാണം പുരോഗമിക്കുന്നു.
ഭൂമിയിടപാടുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നു
ആഭ്യന്തര പച്ചക്കറി ഉല്പാദനം ഇരട്ടിയായി
കേരളത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക് 12.3 ശതമാനം
റബ്ബറിന്റെ താങ്ങുവില 150 രൂപയാക്കും
റബ്ബര്‍ സംഭരണത്തിന് 300 കോടി നീക്കി വെച്ചു
സുരക്ഷിതഭക്ഷണം, വെള്ളം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കും
എല്ലാ പഞ്ചായത്തിലും സപ്ലൈകോ ഔട്ട്‌ലെറ്റ് തുടങ്ങും
കാന്‍സര്‍ ചികിത്സാ സൌകര്യം എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തി
എല്ലാ ജില്ലകളിലും അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍
കണ്ണൂര്‍ വിമാനത്താവളം സെപ്‌തംബറില്‍ പൂര്‍ത്തിയാകും
അഞ്ചു വര്‍ഷം കൊണ്ട് പഞ്ചായത്തുകള്‍ക്ക് 24, 000 കോടി നല്കി
ആപ്പില്‍ കാണുക x