സംസ്ഥാനത്ത് സ്വര്‍ണവില ഇടിച്ചു, പവന് 44000ന് താഴെ എത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 9 സെപ്‌റ്റംബര്‍ 2023 (11:54 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇടിച്ചു. പവന് 44000ന് താഴെ എത്തി. ഇന്ന് ഒരുപവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43880 രൂപയായി. കൂടാതെ ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 5485 രൂപയായി. വരും ദിവസങ്ങളിലും വില കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് ഇതിന് കാരണം. 
 
ആഗോള വിപണിയിലെ മാറ്റത്തിന്റെ പ്രതിഫലനമാണ് കേരള വിപണിയിലും കാണുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണവില ഇടിയും. ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചാല്‍ ഇനിയും സ്വര്‍ണവിലയില്‍ ഇടിവ് വരും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍