സ്വര്‍ണവില റെക്കോഡിലേക്ക്, പവന് ഇന്ന് കൂടിയത് 400 രൂപ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 4 മെയ് 2023 (10:29 IST)
സ്വര്‍ണവില റെക്കോഡിലേക്ക് കുതിക്കുന്നു. പവന് ഇന്ന് കൂടിയത് 400 രൂപയാണ്. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന്റെ വില 45,600 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയായി. ഈ വര്‍ഷം ഏപ്രില്‍ 14ന് രേഖപ്പെടുത്തിയ 45,320 രൂപയായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും ഉയര്‍ന്ന വില. 
 
അതേസമയം ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് വര്‍ധിച്ചത്. കൂടാതെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയും വര്‍ധിച്ചു. 1 രൂപ വര്‍ധിച്ച് 83 രൂപയിലാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍