സംസ്ഥാനത്ത് ഇന്നുമുതല്‍ വേനല്‍ മഴ കുറയും. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചില ഒറ്റപ്പെട്ട ഇടങ്ങളില്‍ മാത്രമായിരിക്കും മഴ ലഭിക്കുന്നത്. അതേസമയം വേനല്‍ ചൂട് ഈ ദിവസങ്ങളില്‍ ഉയരാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.