തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

ശ്രീനു എസ്

തിങ്കള്‍, 26 ഏപ്രില്‍ 2021 (13:33 IST)
സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവില കൂടിയത്. നിലവില്‍ പവന് 35,680 രൂപയും ഗ്രാമിന് 4460 രൂപയാണ് വില. സംസ്ഥാനത്ത് സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത് ഏപ്രില്‍ 22നാണ്. പവന് 36,080 രൂപയായിരുന്നു വില. 
 
വെള്ളിയാഴ്ചയാണ് അവസാനമായി വിലകുറഞ്ഞത്. ഗ്രാമന് 30ഉം പവന് 240 രൂപയുമാണ് കുറഞ്ഞത്. കൊവിഡ് വന്നതോടെ കഴിഞ്ഞവര്‍ഷം 28 ശതമാനം വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍