മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവാവ് പിടിയില്‍
മുക്ക് പണ്ടം പണയംവെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസ് വലയിലായി. എറണാകുളം കോതമംഗലം സ്വദേശി പറമ്പറക്കാട്ടില്‍ വീട്ടില്‍ ഗോപി എന്ന 46 കാരനാണു പിടിയിലായത്.
വിവിധ ജില്ലകളില്‍ നിന്നായി 60 ലക്ഷത്തിലേറെ രൂപ ഇയാള്‍ തട്ടിയെടുത്തതായാണു പൊലീസ് അറിയിച്ചത്. ക്രൈംബ്രാഞ്ച് ടെമ്പിള്‍ ആന്‍റി തെഫ്റ്റ് സ്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പതിനെട്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ എറണാകുള വൈറ്റില ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നാണു പിടിച്ചത്.
ഇയാള്‍ക്കൊപ്പം വിവിധ കേസുകളില്‍ പ്രതിയായ പൂവരണി ജോയി എന്നയാളെ ജൂലൈ പതിനാറിനു അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണു ഗോപി വലയിലായത്.