കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു
കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതക ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കല്ല്യാശ്ശേരി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിനും ഗവ പോളീടെക്നിക്കിനും അവധി പ്രഖ്യാപിച്ചു. അഗ്നിശമന സേന, പൊലീസ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്തുണ്ട്.
ഒരുമാസത്തിനിടെ കേരളത്തിലുണ്ടാകുന്ന രണ്ടാമത്തെ ടാങ്കര്‍ അപകടമാണിത്. കഴിഞ്ഞമാസം കണ്ണൂര്‍ പിണറായിയില്‍ ടാങ്കര്‍ മറിഞ്ഞിരുന്നു.