ഗണേഷ്കുമാറിനെതിരെ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് അഞ്ചു കോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കെ.ബി ഗണേഷ്കുമാര് എം.എല്‍.എയ്ക്കെതിരെ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് മാനനനഷ്ടക്കേസ് നല്കി. എറണാകുളം എ.സി.ജെ.എം കോടതിയിലാണ് കേസ് ഫയല്‍ ചെയ്തത്. ആരോപണം പിന്‍വലിച്ച് ഖേദംപ്രകടിപ്പിച്ചില്ലെങ്കില് അഞ്ചു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കേസ്.
പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്കെതിരെയാണ് ഗണേഷ്കുമാര് ആരോപണം ഉന്നയിച്ചത്. മന്ത്രിയായിരിക്കേ ഇബ്രാഹിംകുഞ്ഞ് അഴിമതി നടത്തിയെന്ന് ഗണേഷ് ആരോപിച്ചിരുന്നു.