'ഗണേഷിനെ ചതിച്ചത് തിരുവഞ്ചൂര്‍; മാണിയെ മുഖ്യമന്ത്രിയാക്കില്ല'

വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (15:30 IST)
പാര്‍ട്ടിയെ കൂടാതെ മുന്നിലും പിന്നിലുമുള്ള പലരുടെയും ചരടുവലിയില്‍ കെഎം മാണിയുടെ മുഖ്യമന്ത്രി മോഹം മോഹം മാത്രമായി അവസാനിക്കുമെന്ന് കേരള കോണ്‍‌ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.

കെഎം മാണി മുഖ്യമന്ത്രിയാകുമെന്ന് മോഹിച്ച് യുഡിഎഫില്‍ നിന്നാലും മുഖ്യമന്ത്രിയാകാന്‍ പോകുന്നില്ല. ഈ മോഹവുമായി എവിടെപ്പോയാലും അത് നടക്കാന്‍ പോകുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുദ്ധിപൂര്‍വ്വം കരുതി കൂട്ടി ഗണേഷ്‌കുമാറിനെ ചതിച്ചതാണെന്നും. തിരുവഞ്ചൂരിനെ കൂടാതെ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ഗണേഷ്‌കുമാറിനെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തുന്നതില്‍ മികവ് കാണിച്ചെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഗണേഷിന്റെ ചതിവും അധാര്‍മികവുമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സംസ്ഥാനത്തെ മദ്യനയത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നത് ശരിയല്ല. ഈ വിഷയത്തിലുള്ള തീരുമാനം രണ്ടോ മൂന്നോ പേരുടെ മാത്രമാണെന്നും. നാട്ടിന്‍ പുറങ്ങളില്‍ വ്യാജമദ്യം വ്യാപകമാകുന്നതായും ബാലകൃഷ്ണപിള്ള പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക