പാര്‍ട്ടി കണക്കിലെടുക്കുന്നത് ഗൗരിയമ്മയുടെ മൂല്യമെന്ന് ജി സുധാകരന്‍
ഗൗരിയമ്മയുടെ മൂല്യമാണ് പാര്‍ട്ടി കണക്കിലെടുക്കുന്നതെന്ന് മുന്‍ മന്ത്രിയും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ ജി. സുധാകരന്‍. ഗൗരിയമ്മയുടെ സിപിഎമ്മിലേക്കുള്ള തിരിച്ചുവരവ് പാര്‍ട്ടിയെ ശക്തമാക്കും ജെഎസ്എസില്‍ നിന്നുള്ള എതിര്‍പ്പ് വിഷയമല്ല. ജെഎസ്എസിന്റെ നല്ല കാലത്തും അവര്‍ക്ക് കാര്യമായ അണികളുണ്ടായിരുന്നില്ല. ജെഎസിഎസിലെ വേലിയേറ്റങ്ങള്‍ അവസാനിച്ചല്ലോയെന്നും അദ്ദേഹം പറഞ്ഞു.