വിഎസിനോട് വിരോധമില്ല, ഒരിടത്തും അദ്ദേഹത്തെ വിമര്‍ശിച്ചിട്ടുമില്ല: ജി സുധാകരന്‍

ചൊവ്വ, 25 ഓഗസ്റ്റ് 2015 (11:53 IST)
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ച് സംസാരിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ജി  സുധാകരന്‍ എംഎല്‍എ. അദ്ദേഹത്തോട് തനിക്ക് ഒരു വിരോധവുമില്ല. ചില പ്രാദേശിക വിഷയങ്ങളിലുള്ള പരാമര്‍ശമാണ് താന്‍ നടത്തിയതെന്നും സുധാകരന്‍ പറഞ്ഞു.

വിഎസ് അച്യുതാനന്ദന്റെ തണലിൽ അല്ല താൻ പാർട്ടിയിലെത്തിയതെന്നാണ് തിങ്കളാഴ്‌ച ജി സുധാകരൻ പറഞ്ഞത്. ഇങ്ങനെ പറഞ്ഞതിന്റെ പേരിൽ തെരഞ്ഞെടുപ്പിൽ തോറ്റാലും തനിക്ക് കുഴപ്പമില്ല. കൊതിയും നുണയും ഏഷണിയും പറയാൻ താൻ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുധാകരന്റെ ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു സുധാകരൻ വിഎസിനെതിരെ പരസ്യവിമർശനം നടത്തിയത്.

അതേസമയം, സുധാകരന്‍ എംഎല്‍എയ്ക്കെതിരേ അമ്പലപ്പുഴയില്‍ പോസ്‌റ്റര്‍ പ്രത്യക്ഷപ്പെട്ടു. വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്നു പോസ്ററില്‍ എഴുതിയിരിക്കുന്നു. തിങ്കളാഴ്ച രാത്രിയിലാണു പോസ്‌റ്റര്‍ കാണപ്പെട്ടത്.

വെബ്ദുനിയ വായിക്കുക