കാർത്തികേയൻ അധികാരമോഹിയല്ല: ഹസൻ
രാജി താല്‍പ്പര്യം വ്യക്തമാക്കിയ സ്പീക്കര്‍ ജി കാർത്തികേയൻ അധികാരമോഹിയാണെന്ന് താന്‍ കരുതുന്നില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എംഎം ഹസൻ.
മന്ത്രിസഭാ പുന:സംഘടനയെ കുറിച്ച് പാർട്ടിയിൽ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും. പ്രശ്നം പാർട്ടിയിൽ ചർച്ചയ്ക്ക് വരുമ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായ ചർച്ചകളും കൂടിയാലോചനകളും വഴിയാവും പാര്‍ട്ടിയില്‍ പുന:സംഘടനയുടെ കാര്യത്തിൽ വ്യക്തത ഉണ്ടാകുകയെന്നും ഹസൻ പറഞ്ഞു.
ബാർ ലൈസൻസ് പ്രശ്നത്തിൽ പാർട്ടിയിൽ ഭിന്നതയുണ്ടെന്നും ഹസൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിലെ സംഘടനാ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 10ന് ആരംഭിക്കും. ബൂത്ത് തലം മുതൽ ഡിസിസി തലംവരെ പുന:സംഘടന നടക്കും.