സംസ്ഥാനത്ത് പൊലീസും ഒരു വിഭാഗം അഭിഭാഷകരും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടയുകയാണെന്ന് വി എസ് അച്യുതാനന്ദന്‍. ഇതുമൂലം ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണെന്നും വി എസ്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിലാണ് വി എസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
കോടതി നടപടികള്‍ നിര്‍ഭയമായി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അവസരമൊരുക്കണം. ചില അനിഷ്‌ടസംഭവങ്ങളുടെ പേരില്‍ കഴിഞ്ഞ 10 ദിവസത്തിലേറെയായി ഹൈക്കോടതിയിലും സംസ്ഥാനത്തെ ഇതര കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ല. ഒരു പറ്റം അഭിഭാഷകരും പൊലീസും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനം തടയുകയാണ്. ഇതുമൂലം മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നില്ലെന്നും കത്തില്‍ വി എസ് വ്യക്തമാക്കുന്നു.