ഇനി കിറ്റില്ല, സൗജന്യ കിറ്റ് വിതരണം നിർത്തി

Webdunia
വെള്ളി, 19 നവം‌ബര്‍ 2021 (16:17 IST)
സംസ്ഥാനത്ത് റേഷൻ കട വഴിയുള്ള കിറ്റ് വിതരണം ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കോവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നല്‍കിയതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ കിറ്റ് വിതരണം തുടരാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
 
ആളുകള്‍ക്ക് കോവിഡ് പ്രതിസന്ധി മൂലം ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് വിതരണം ആരംഭിച്ചത്. എന്നാൽ ഇന്ന് സ്ഥിതി മെച്ചപ്പെട്ടു. അതിനാൽ വരും മാസങ്ങളിലും കിറ്റ് നൽകുന്നത് സർക്കാരിന്റെ പരിഗണനയിലില്ല. അതേസമയം വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വേണ്ട ഇടപെടലുകല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് സർക്കാർ നടത്തുന്നത്.
 
ന്യായ വിലയ്ക്ക് സപ്ലൈക്കോയിലൂടെയും കണ്‍സ്യൂമര്‍ഫെഡിലൂടെയും സാധനങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചട്ടില്ല. മന്ത്രി ജിആർ അനിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article