നാല് കളക്ടർമാർക്ക് സ്ഥലം മാറ്റം: രേണുരാജിനെ എറണാകുളത്ത് നിന്ന് വയനാട്ടിലേക്ക് മാറ്റി

ബുധന്‍, 8 മാര്‍ച്ച് 2023 (13:15 IST)
എറണാകുളം ജില്ലാ കളക്ടർ രേണുരാജ് അടക്കം നാല് ജില്ലകളിലെ കളക്ടർമാർക്ക് സ്ഥലം മാറ്റം. വയനാട് ജില്ലാ കളക്ടറായിട്ടാണ് രേണുരാജിനെ നിയമിച്ചത്.എൻ എസ് കെ ഉമേഷാണ് പുതിയ എറണാാകുളം കളക്ടർ. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാണ് നിലവിൽ ഉമേഷ്. വയനാട് ജില്ലാ കളക്ടർ എ ഗീതയെ കോഴിക്കോട്ടേയ്ക്കാണ് സ്ഥലം മാറ്റിയത്.
 
ആലപ്പുഴ കളക്ടറായിരുന്ന വി ആർ കൃഷ്ണതേജയെ തൃശൂരിലേക്കും തൃശൂർ കളക്ടറായിരുന്ന ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും സ്ഥലം മാറ്റി.കോഴിക്കോട് കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡിയുടെ പുതിയ നിയമനത്തെ സംബന്ധിച്ച് ഉത്തരവിൽ പരാമർശമില്ല. ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാൻ്റിലെ തീപിടുത്തം സംബന്ധിച്ച് വിവാദമുയർന്ന ഘട്ടത്തിലാണ് എറണാകുളം കളക്ടറുടെ സ്ഥലം മാറ്റം. കഴിഞ്ഞ ദിവസത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ എറണാകുളം ജില്ലാ കളക്ടർ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍