കൊച്ചി ബോട്ട് ദുരന്തം: പ്രതിപക്ഷം നടത്തുന്ന സമരം അനാവശ്യം- ടോണി ചമ്മണി
ശനി, 19 സെപ്‌റ്റംബര്‍ 2015 (10:45 IST)
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം അനാവശ്യമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതിപക്ഷം തടസപ്പെടുത്തുകയാണ്. ഇതിലൂടെ ജനജീവിതം തടസപ്പെടുത്തി അന്വേഷണം നീട്ടിക്കൊണ്ടു പോകാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബോട്ടപകടത്തെ രാഷ്ട്രീയവത്കരിക്കുന്നു. അക്രമ സമരത്തെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടാണ് 10 മണിക്കൂറിലധികം മേയര്‍ ടോണി ചമ്മിണിയെ കൌണ്‍സില്‍ ഹാളില്‍ പ്രതിപക്ഷം തടഞ്ഞു വെച്ചിരുന്നു. വെള്ളിയാഴ്ച ടോണി ചമ്മണിയെ എല്‍ഡിഎഫ് 11 മണിക്കൂര്‍ ബന്ദിയാക്കിയിരുന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു നീക്കിയാണ് മേയറെ രാത്രി 10 മണിയോടെ പൊലീസ് സംഘം മോചിപ്പിച്ചത്.
ബോട്ട് ദുരന്തത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച ചര്‍ച്ച പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മേയര്‍ വഴങ്ങിയില്ല. ജൂഡീഷ്യല്‍ അന്വേഷണം കൌണ്‍സില്‍ സര്‍ക്കാരിനോട് ഐകകണ്ഠേന ആവശ്യപ്പെട്ടതാണെന്നും പ്രത്യേക കൌണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യാനാകില്ലെന്നുമായിരുന്നു മേയറുടെ നിലപാട്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ കൌണ്‍സിലര്‍മാര്‍ മേയറെ ഉപരോധിച്ചത്.