സിപിഎമ്മിനെ കുടുക്കാൻ സ്വന്തം വീട് കത്തിച്ചു, സ്വയം 'പെട്ടു'!; മുൻ എംഎൽഎ സെൽവരാജ് അറസ്റ്റിൽ

ചൊവ്വ, 19 ഡിസം‌ബര്‍ 2017 (12:05 IST)
സിപിഎം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിട്ട കേസിൽ മുൻ എം എൽ എ ശെൽവരാജൻ അറസ്റ്റിൽ. സെൽവരാജനോടൊപ്പം ഗൺമാൻ പ്രവീൺ ദാസിനേയും പൊലീസ് അറസ്റ്റ് ചെയ്തു. 2012ലെ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
 
തെരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ടായിരുന്നു സെൽവരാജ്  തന്റെ നെടിയാങ്കോടെ ദിവ്യ സദനത്തിന് തീവെച്ചത്. വീടിനടുത്തുള്ള പോലീസ് സംരക്ഷണത്തിനായി കെട്ടിയ ടെൻറിനും തീപിടിച്ചിരുന്നു. ഇതോടെ എൽഡിഎഫിനെതിരെ യുഡിഎഫും സെൽവരാജും പ്രചരണത്തിനിറങ്ങുകയായിരുന്നു. 
 
2012ൽ ശെൽവരാജ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സംഭവം. ഇതോടെ സി പി എമ്മിനെതിരെ ആരോപണം ശക്തമാവുകയും ചെയ്തു.  സിപിഎം സംസ്ഥാന കമ്മറ്റി അംഗം ആനാവൂർ നാഗപ്പൻ, ലോക്കൽ സെക്രട്ടറി വി താണുപ്പിള്ള എന്നിവരുടെ നേതൃത്വത്തിൽ വീട് ആക്രമിച്ച് തീവെച്ചെന്നും തന്നെയും കുടുംബത്തെയും വക വരുതുകയായിരുന്നു  ഇവരുടെ ലക്ഷ്യമെന്നും ചൂണ്ടിക്കാണിച്ച് സെൽവരാജൻ അന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. 
 
അന്നത്തെ യുഡിഫ് കാലത്തെ പോലീസ് അന്വേഷണാത്തിൽ സാഹചര്യത്തെളിവുകൾ സെൽവരാജെതിരായിരുന്നു. വാദി പ്രതിയാകുമെന്ന ഘട്ടമെത്തിയപ്പോൾ തെങ്ങിൻ ചുവട്ടിൽ കടലാസ് കത്തിച്ചപ്പോഴെങ്ങാനും തീപ്പൊരു വീണതാകാമെന്ന് കാണിച്ച് ശെൽവരാജ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കത്തയക്കുകയും ചെയ്തു. ഇത് രക്ഷപെടാനുള്ള മാർഗം മാത്രമായിരുന്നുവെന്ന് വ്യക്തമായി.
 
വീടിനൊപ്പം, പോലീസ് ടെന്റും കത്തിയതാണ് പ്രശ്നങ്ങൾ വഷളാകാൻ കാരണം. ടെന്റ് അടക്കമുള്ള സർക്കാർ മുതൽ കത്തിയതുകൊണ്ട് തന്നെ ശെൽവരാജിന് യുഡിഎഫ് കാലത്തും കേസ് പിൻവലിക്കാൻ സാധിച്ചില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ സിപിഎം നേതാക്കളെ കുടുക്കാൻ സ്വന്തം വീടിന് തീയിട്ടതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍