കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം; എഐസിസി അധ്യക്ഷനായി ചുമതലയേറ്റു, സോണിയ പടിയിറങ്ങി

ശനി, 16 ഡിസം‌ബര്‍ 2017 (11:24 IST)
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു തലമുറമാറ്റം. പല തരത്തിലുള്ള അഭിപ്രായ ഭിന്നതകള്‍ക്കും കനത്ത പരാജയങ്ങള്‍ക്കുമിടയില്‍പ്പോലും പാര്‍ട്ടിയെ ദീഘനാള്‍ നയിച്ചതിന്റെ റെക്കോര്‍ഡുമായാണ് സോണിയാ ഗാന്ധി മകന്‍ രാഹുല്‍ ഗാന്ധിക്ക് അധ്യക്ഷ പദവി കൈമാറിയത്. 
 
കോണ്‍ഗ്രസിന്റെ പതിനേഴാമത് പ്രസിഡന്റാണ് 47കാരനായ രാഹുല്‍ ഗാന്ധി. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെന്ന സാക്ഷ്യപത്രം മുഖ്യവരണാധികാരിയും തെരഞ്ഞെടുപ്പുകമ്മിറ്റി ചെയര്‍മാനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാഹുലിന് കൈമാറുകയും ചെയ്തു. പിസിസി അധ്യക്ഷന്‍മാര്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
 
അതേസമയം, സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ല. പാർട്ടിയെ നയിക്കാൻ രാഹുൽ പ്രാപ്തനാണ്. കോണ്‍ഗ്രസിനെ ഉയരങ്ങളിൽ എത്തിക്കാൻ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍