എയര്‍ ഇന്ത്യയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

തിങ്കള്‍, 18 ജൂലൈ 2016 (11:45 IST)
എയര്‍ ഇന്ത്യയുടെ എയര്‍ലൈന്‍സ് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുന്‍ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബി സി എ ബിരുദധാരിയും ഐ ടി വിദഗ്‌ധനുമായ അനിതേഷ് ഗോസ്വാമിയെയാണ് അറസ്റ്റ് ചെയ്തത്. ജയ്‌പൂരില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
 
സ്ഥിരം യാത്രക്കാരുടെ എയര്‍ലൈന്‍സ് അക്കൗണ്ട് ഹാക്ക് ചെയ്ത് ഇയാള്‍ പല ഏജന്‍സികള്‍ക്കും ടിക്കറ്റ് വില്ക്കുകയായിരുന്നു. ഡല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗമാണ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും ലാപ്ടോപും എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പിടികൂടിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക