മാർച്ച് മുതൽ അരാധനാലയങ്ങളിൽ ലൈസൻസ് ഇല്ലാതെ അന്നദാനമോ പ്രസാദമൂട്ടോ നടത്താൻ പാടില്ല, ഹൈന്ദവ, ക്രൈസ്തവ, ഇസ്‌ലാം തുടങ്ങി എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾക്ക് നിയമം ബാധകമാണ്. ലൈസൻസ് ഇല്ലാതെ അന്നദാനം ഉൾപ്പടെയുള്ള നേർച്ചകൾ നടത്തുന്നത് 5 ലക്ഷം രൂപ പിഴയും, ആറ് മാസം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റമായി മറും.
ഭക്ഷ്യ വസ്തുക്കൾ പ്രസദമായി വിതരണം ചെയ്യുന്നതിന് അരാധനാലായങ്ങൾ ലൈസൻ എടുത്തിരിക്കണം, പ്രസാദങ്ങൾ സുരക്ഷിതമായി തയ്യാറാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ക്ഷേത്ര അധികൃതർക്ക് പ്രത്യേകം പരിശിലനം നൽകും. ഗുരുവായൂർ, തിരുവിതാംകൂർ, കൊച്ചി, മലബർ ദേവസ്വം ബോർഡുകളുമായി നിയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ചർച്ചകൾ നടത്തിക്കഴിഞ്ഞു.
ആറ്റുകാൽ ഭഗവതി ക്ഷേത്രം ഉൾപ്പടെയുള്ള മറ്റു പ്രധാന ആരാധനാലയങ്ങളുമായും ഭക്ഷ്യ സുരക്ഷാ വകുപ്പ് ചർച്ച നടത്തിയിട്ടുണ്ട്.റിപ്പോർട്ടുകൾ പ്രകാരം, ആറ്റുകാൽ ഭഗവതി ക്ഷേത്രവും, ഗുരുവായൂർ ദേവസ്വം ബോർഡും ആവശ്യമായ ലൈസൻസ് നേടിയിട്ടുണ്ട്. ക്ഷേത്രങ്ങളിലെ കൌണ്ടറുകൾ വഴി വിതരനം ചെയ്യുന്ന പ്രസാദങ്ങൾക്ക് നേരത്തെ തന്നെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസ് നിർബന്ധമാക്കിയിരുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ പദ്ധതി നേരത്തെ തന്നെ നടപ്പിലാക്കിയതാണ്. പദ്ധതി പ്രകാരം തമിഴ്നാട്ടിലെ 20ഓളം ക്ഷേത്രങ്ങളിലെ ഭക്ഷണ വിഭാഗത്തിൽ നിന്നും 300ഓളം പേർക്ക് സുരക്ഷിതമായി പ്രസാദങ്ങൾ തയ്യാറാക്കുന്നതിൽ പരിശീലനം നൽകുകയും ചെയ്തിരുന്നു.