കോട്ടയത്ത് നേഴ്സിങ്ങ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

ചൊവ്വ, 10 ജനുവരി 2023 (13:55 IST)
കോട്ടയത്ത് മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്സിങ്ങ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോഷന നടത്തിയ ശേഷം ക്യാൻ്റീൻ അടപ്പിച്ചു.
 
ബിഎസ്സി ജനറൽ നഴ്സിങ്ങ് വിദ്യാർഥികൾ പഠിക്കുന്ന ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ വിദ്യാർഥികൾ ചികിത്സ തേടി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് വിട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍