കാശ്മീര്‍ പ്രളയം: നടി അപൂര്‍വ ബോസിനെ കാണാനില്ല!!

തിങ്കള്‍, 8 സെപ്‌റ്റംബര്‍ 2014 (15:27 IST)
കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയവരില്‍ യുവ മലയാള നടി അപൂര്‍വ ബോസും. അപൂര്‍വയും  കൂട്ടുകാരും കാശ്മീരില്‍ കുടുങ്ങിയതായി ബന്ധുക്കളാണ്  അറിയിച്ചത്.കഴിഞ്ഞ മാസം ആഗസ്ത് 30നാണ് അപൂര്‍വ ഉള്‍പ്പെടുന്ന പതിനഞ്ചംഗസംഘം കശ്മീരില്‍ ട്രക്കിംഗിനായി പോയത്.

ഇന്നലെ ഉച്ചവരെ അപൂര്‍വയുമായി മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായിയും എന്നാല്‍ അതിന് ശേഷം യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ലെന്നും നടിയുടെ ബന്ധുക്കള്‍ അറിയിച്ചു.

പ്രദേശത്തെ വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ തകര്‍ന്ന് കിടക്കുകയാണ് ഇതിനാല്‍ ഇവരുമായി ഫോണില്‍ ബന്ധപ്പെടുന്നത് ദുഃഷ്കരമാക്കിയിരിക്കുകയാണ്.ട്രക്കിങ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയ അപൂര്‍വയും സംഘവും ശ്രീനഗറിലെ കോംമ്രേഡ് ഇന്‍ ഹോട്ടലിലായിരുന്നു താമസിച്ചിരിന്നത്. ഇന്നലെ ഹോട്ടലിന്റെ മൂന്നാംനിലവരെ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.


അപൂര്‍വ മലര്‍വാടി ആര്‍ട്സ് ക്ലബ്, സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍ എന്നീ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.കഴിഞ്ഞ അരനൂറ്റാണ്ടിനിടെ സംസ്ഥാനം കണ്ട ഏറ്റവും രൂക്ഷമായ പ്രളയമാണ് ജമ്മുകാശ്മീര്‍  നേരിട്ടുകൊണ്ടിരിക്കുന്നത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞിരിക്കുകയാണ്.








മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.


വെബ്ദുനിയ വായിക്കുക