തോണി അപകടം; കാണാതായ മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ചൊവ്വ, 24 ജൂലൈ 2018 (10:20 IST)
വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുകയായിരുന്ന ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക ലേഖകന്‍ കെകെ സജിയുടെ മൃതദേഹമാണ്  കണ്ടെത്തിയ്ത്. അപകടത്തിൽ മൂന്നു പേരെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. 
 
തിരുവല്ല ബ്യൂറോയിലെ കാർ ഡ്രൈവർ ഇരവിപേരൂർ കോഴിമല കൊച്ചുരാമുറിയിൽ (ഉഴത്തിൽ) ബാബുവിന്റെ മകൻ ബിപിൻ ബാബുവിനായുള്ള തിരച്ചിൽ തുടരുന്നു. മുണ്ടാറിലെ പ്രളയദുരിതം സംബന്ധിച്ച വാര്‍ത്തകളും ദൃശ്യങ്ങളും എടുത്തശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എഴുമാന്തുരുത്തിലേക്കു വള്ളത്തില്‍ വരുമ്പോഴാണ് അപകടം.
 
വള്ളത്തിനു ചോര്‍ച്ചയുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. വെള്ളം കയറി മറിഞ്ഞ വള്ളത്തില്‍ അഞ്ചുപേരും ആദ്യം പിടിച്ചു കിടന്നിരുന്നു. രക്ഷിക്കാനെത്തിയ വള്ളത്തിലേക്ക് കയറ്റുന്നതിനു മുമ്പ് സജിയുടെയും ബിപിന്റെയും പിടിവിട്ടു പോവുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍