മഴക്കെടുതി: കേന്ദ്രത്തിന്റെ നിലപാടിനെ പോസിറ്റീവായി കാണുന്നു, ബാക്കി കാര്യം പിന്നീട് നോക്കാം - മുഖ്യമന്ത്രി

തിങ്കള്‍, 23 ജൂലൈ 2018 (14:08 IST)
മഴക്കെടുതികൾ സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ സഹായത്തെ പോസിറ്റീവായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ന്നുള്ള കാര്യങ്ങള്‍ പിന്നീട് നോക്കാം. മഴ നാശം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതികള്‍ ശക്തമായ ജില്ലകളിലെ കളക്‍ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍‌സിലൂടെ സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 80 കോടി രൂപ അടിയന്തര സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചത്.

കേരളത്തിലുണ്ടായ മഴക്കെടുതി അതിശക്തമാണെന്ന് ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം കേന്ദ്രമന്ത്രി കിരൺ റിജ്ജു പറഞ്ഞിരുന്നു. നഷ്‌ടം പരിഹരിക്കാന്‍ 10 ദിവസത്തിനകം കേന്ദ്രസംഘം എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍