കരുതിയിരിക്കുക... ആ തീഗോളം, അതിനിയും വരും...

ഞായര്‍, 1 മാര്‍ച്ച് 2015 (10:01 IST)
വെള്ളിയാഴ്ച രാത്രി കേരളത്തിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയ ദുരൂഹമായ തീഗോളത്തിന്റെ തുടര്‍ച്ച ഇനിയുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. മെയ് മാസത്തിനു മുന്‍പായി ഇത്തരം പ്രതിഭാസം വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബഹിരാകാശ ശസ്ത്രജ്ഞര്‍ പറയുന്നത്. ബഹിരാകാശാത്തുള്ള മനുഷ്യ നീര്‍മ്മിതമായ കൃത്രിമോപഗ്രഹങ്ങളുടെയും അവയെ വിക്ഷേപിക്കാനുപയോഗിക്കുന്ന റോക്കറ്റുകളുടെയും അവശിഷ്ടങ്ങളാകാം ഇത്തരത്തില്‍ ഭൂമിയിലേക്ക് എത്തുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
 
ഇത്തരത്തില്‍ ദശലക്ഷക്കണക്കിന് അവശിഷ്ടങ്നള്‍ ബഹിരാകാശത്തുണ്ടെന്നും കൂടാതെ ബഹിരാകാശത്തുള്ള മൂവായിരം ഉപഗ്രഹങ്ങളില്‍ 1071 എണ്ണം മാത്രമെ പ്രവര്‍ത്തനക്ഷമമായതുള്ളു എന്നും നിലവില്‍ ഇവയെ തിരികെ എത്തിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍ അവ ഭൂമിയിലേക്ക് പതിക്കാന്‍ സാധ്യത കൂടുതലാണ്. അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയാണ് ഒരോ ഉപഗ്രഹത്തിന്റെയും ആയുസ്. 
 
കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ചൈന, ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ വിക്ഷേപിക്കുന്ന റോക്കറ്റുകളാണ് കുടൂതല്‍ അപകടകാരികള്‍. ബുള്ളറ്റിനേക്കാള്‍ വേഗത്തില്‍ ഭൂമിയിലേക്ക് പതിക്കുന്ന ഇവ വലിയ നാശനഷ്ടങ്ങള്‍ ഇതേവരെ ഉണ്ടാക്കിയിട്ടില്ല.

വെബ്ദുനിയ വായിക്കുക