സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം: 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറില്ലെന്ന് ധനവകുപ്പ്

വ്യാഴം, 28 ഏപ്രില്‍ 2022 (15:11 IST)
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് ധനവകുപ്പ്. സാമ്പത്തിക വർഷത്തിലെ ആദ്യത്തെ മാസം അവസാനിക്കുമ്പോൾ തന്നെ 25 ലക്ഷത്തിന് മേലുള്ള ബില്ലുകള്‍ മാറേണ്ടെന്നാണ് ധനവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിന് പുറമെ ദൈനംദിന ചിലവുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
 
കടങ്ങൾ മറ്റ് സെറ്റില്‍മെന്റുകള്‍ക്കുമായി കൂടുതല്‍ തുക മാസം ആദ്യം തന്നെ നീക്കിവച്ചിരുന്നു. അതിനാല്‍ ഏപ്രിലില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. മാസാവസാനം ചിലവുകൾക്ക് നീക്കിയിരിപ്പ് ഇല്ലാതായതോടെയാണ് നിലവില്‍ 25 ലക്ഷത്തിന് മേലുള്ള ഒരു ബില്ലും മാറേണ്ടെന്ന് തീരുമാനിച്ചത്.
 
മാസം അവസാനത്തോടെ മൂവായിരം കോടിയെങ്കിലും കടമെടുക്കാനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്.ശമ്പളത്തിനും പെന്‍ഷനും മാത്രമായി മെയ് മാസം തുടക്കത്തില്‍ നാലായിരം കോടിയിലധികം രൂപ ആവശ്യമായി വരും. കടമെടുപ്പും ജിഎസ്ടി വിഹിതവും അടുത്ത മാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സഹായകമാകുന്നാണ് ധനവകുപ്പ് വിലയിരുത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍