രഞ്ജിത്തിന്റെ പുതിയ ചിത്രം ലീലയെക്കുറിച്ച് മനീഷ് ‘സൗത്ത്‌ലൈവി’ല്‍ റിവ്യൂ എഴുതിയിരുന്നു. മനീഷിന്റെ വിവാഹഫോട്ടോയ്ക്ക് താഴെ, ഇതിനുള്ള മറുപടി എന്ന നിലയിലായിരുന്നു രഞ്ജിത്തിന്റെ കമന്റ് - ‘നിനക്ക് മധുവിധുവിന്റെ ശീതളിമ… ഒരു സിനിമ ചെയ്തവര്‍ക്ക് പുലഭ്യത്തിന്റെ വേനല്‍ തീയും… ഇനിയെങ്കിലും നന്നായികൂടെ എം നാരായണാ…’ എന്നായിരുന്നു രഞ്ജിത്തിന്റെ കമന്റ്.
ആദ്യം എഴുതിയ കമന്റ് നീക്കം ചെയ്താണ് രഞ്ജിത് ഈ കമന്റ് പോസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ കമന്റിന് മറുപടിയുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലീല വിമര്‍ശനങ്ങള്‍ക്ക് അതീതമല്ലെന്ന് ചിലര്‍ വാദിക്കുമ്പോള്‍ സിനിമയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ അസഭ്യം പറഞ്ഞ് നേരിടുന്നതിനെതിനെതിയും പലരും ചോദ്യം ചെയ്യുന്നുണ്ട്.