ആർ എൽ വി രാമകൃഷ്ണൻ ആരാണെന്ന് തനിയ്ക്ക് അറിയില്ലെന്ന് നടൻ ജാഫർ ഇടുക്കി. അയാൾ പറയുന്നതെന്തെന്ന് അന്വേഷിക്കാനുള്ള സമയവും തനിയ്ക്കില്ലെന്ന് ജാഫർ ഒരു വാർത്താചാനലിനോട് പറഞ്ഞു. കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ജാഫർ ഇടുക്കിക്കെതിരെ മണിയുടെ സഹോദർ രാമകൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താൻ കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. രാമകൃഷ്ണൻ എഴുതിയത് എന്താണെന്ന് അയാളോട് തന്നെ ചോദിക്കണം. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിളിക്കുകയാണെങ്കിൽ താൻ പറഞ്ഞുകൊള്ളാം, അല്ലാതെ ഇങ്ങനെ കിടന്ന് പറഞ്ഞാൽ അതൊന്നും തന്നെ ബാധിക്കില്ല. പെട്രോളുള്ള ജനറേറ്റർ പ്രവർത്തിച്ചുകൊണ്ടേയിരിക്കും. പെട്രോൾ അത് തീരുമ്പോൾ അതങ്ങ് നിൽക്കും. രാമകൃഷ്ണനിപ്പോൾ പെട്രോൾ കാണുമെന്നും ജാഫർ പറഞ്ഞു.