എടിഎം ജീവനക്കാര്‍ 14 ലക്ഷം കവര്‍ന്നു; യുവാക്കള്‍ അറസ്റ്റില്‍
ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഏജന്‍സിയിലെ രണ്ടു ജീവനക്കാര്‍ പണം തട്ടിയെടുത്തതിനെ തുടര്‍ന്ന് അറസ്റ്റിലായി. ആലുവ സ്വദേശി രാജീവ്, പെരുമ്പാവൂര്‍ സ്വദേശി പ്രശാന്ത് എന്നിവരാണ് പിടിയിലായത്. എടിഎമ്മില്‍ നിക്ഷേപിക്കാന്‍ നല്കിയ പണത്തില്‍നിന്നു 14 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പൊലീസ് ഒരുവരും കുറ്റം ചെയ്തതായി കണ്ടെത്തുകയായിരുന്നു.