ഫസല്‍ ഗഫൂറിന്റെ ആരോപണം തെറ്റിദ്ധാരണ മൂലം: ഉമ്മന്‍ ചാണ്ടി
ശനി, 26 ജൂലൈ 2014 (08:56 IST)
പ്‌ളസ്ടു സ്‌കൂള്‍ അനുവദിക്കുന്നതിന് പകരം ഭരണലക്ഷിയില്‍ പെട്ട ചില നേതാക്കള്‍ കോഴ ആവശ്യപ്പെട്ടതായി എംഇഎസ് മേധാവി ഫസല്‍ ഗഫൂര്‍ നടത്തിയ ആരോപണം തെറ്റിദ്ധാരണ കൊണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സ്കൂളുകളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് ഭരണകക്ഷിയില്‍പ്പെട്ട ചിലര്‍ കോഴ ആവശ്യപ്പെട്ടെന്ന ആരോപണവുമായി എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ ഇന്നലെയാണ് രംഗത്ത് എത്തിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ തന്നോട് ഫസല്‍ ഗഫൂര്‍ കോഴ ആരോപണത്തെ കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരോപണത്തേക്കുറിച്ച് പരിശോധിക്കുമെന്ന് ഉമ്മഞ്ചാണ്ടി കോഴീക്കൊട് മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാര്‍ കേസില്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാര്‍ കയ്യേറ്റത്തെക്കുറിച്ചുള്ള വിധി പഠിച്ച ശേഷം തുടര്‍നടപടിയെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള എല്ലാ നടപടിയുമെടുക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മൂന്നാര്‍ ഓപ്പറേഷനില്‍ തെറ്റുപറ്റിയതായി ബോധ്യപ്പെട്ടാല്‍ തിരുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.