നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 7 ഫെബ്രുവരി 2025 (14:32 IST)
നോയിഡയിലെ നാല് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായ സംഭവത്തില്‍ ഒന്‍പതാം ക്ലാസ്സുകാരന്‍ പിടിയില്‍. കഴിഞ്ഞ ദിവസമാണ് സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ സ്‌കൂള്‍ അധികൃതര്‍ കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പോലീസും അഗ്‌നിശമനസേനയും ബോംബ് സ്‌കോഡും സ്‌കൂളുകളിലെത്തി പരിശോധന നടത്തി. 
 
പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ സംശയപരമായ ഒന്നും കണ്ടെത്തിയില്ല. പിന്നാലെ ബോംബ് ഭീഷണി എത്തിയ ഈമെയില്‍ വ്യാജമാണെന്ന് കണ്ടെത്തി. പിന്നാലെയാണ് സ്‌കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്ന് പോലീസിന്റെ സൈബര്‍ സംഘം കണ്ടെത്തിയത്.
 
പിന്നാലെ വിദ്യാര്‍ത്ഥിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുക്കുകയും ജുവനൈയില്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍