Refresh

This website p-malayalam.webdunia.com/article/kerala-news-in-malayalam/fahadh-faasil-evade-taxes-by-registering-luxury-cars-in-puducherry-case-117110100046_1.html is currently offline. Cloudflare's Always Online™ shows a snapshot of this web page from the Internet Archive's Wayback Machine. To check for the live version, click Refresh.

ഫഹദ് നല്ല നടന്‍ തന്നെ; പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റി - കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍

ബുധന്‍, 1 നവം‌ബര്‍ 2017 (15:42 IST)
പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത് നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടന്‍ ഫഹദ് ഫാസില്‍ തന്റെ ബെന്‍സ് കാറിന്റെ നമ്പര്‍പ്ലേറ്റ് നീക്കം ചെയ്‌തു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ താരത്തിന്റെ ഉള്‍പ്പെടെ  പത്തോളം വാഹനങ്ങള്‍ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയതായി വ്യക്തമായിരുന്നു.

പോണ്ടിച്ചേരി രജിസ്‌റ്റേര്‍ഡ് വാഹനാങ്ങളുടെ ഉടമകള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കാന്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റിയതായി കണ്ടെത്തിയത്. കോടി രൂപയുടെ റോള്‍സ്‌റോയ്‌സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്. കാറുകളുടെ ഉടമകള്‍ സ്ഥലാത്ത് ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

കാറുടമകള്‍ നിസഹകരിച്ചാല്‍ നോട്ടീസ് നല്‍കി കടുത്ത നടപടികളിലേയ്ക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അതേസമയം, ഫഹദ് ഷൂട്ടിംഗ് തിരക്കുകളുമായി കട്ടപ്പനയിലുണ്ടെന്നാണ്

ഫഹദ് 70 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത് വഴി സര്‍ക്കാര്‍ ഖജനാവിന് 14 ലക്ഷം രൂപ നഷ്ടമാ‍ണ് ഉണ്ടായത്. പോണ്ടിച്ചെരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വിലാസത്തിലുള്ള വ്യക്തി ഫഹദിനെ അറിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്‌തെന്ന കേസില്‍ അമലാ പോളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം രേഖകളുമായി കൊച്ചിയിലെ ഓഫീസിൽ ഹാജരാവാനാണ് നോട്ടീസിൽ വ്യക്തമാക്കിയിരിക്കുന്നത്.

ആഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാൻസ് കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. തുടര്‍ന്ന് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്‌റ്റര്‍ ചെയ്‌താണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍