കൗമാരക്കാരന്റെ തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു; സുഹൃത്ത് അറസ്‌റ്റില്‍
വ്യാഴം, 11 മെയ് 2017 (12:00 IST)
പുതുച്ചേരിയിൽ പതിനേഴുകാരന്റെ ശരീരം വെട്ടിനുറുക്കി ശേഷം തലയറുത്ത് പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞു.
ബുധനാഴ്ച അർദ്ധരാത്രിയാണ് കവറിലിട്ട യുവാവിന്റെ ചോരയിറ്റു വീഴുന്ന തല സ്‌റ്റേഷനിലേക്ക് വലിച്ചെറിഞ്ഞത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്.
രണ്ടു ബൈക്കുകളിലെത്തിയ രണ്ടുപേർ പൊലീസ് സ്‌റ്റേഷനിലേക്ക് തല വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗുണ്ടാ സംഘമാണെന്നാണ് നിഗമനം.
കൊല്ലപ്പെട്ട 17 കാരന്റെ മൃതദേഹം പൊലീസ് സറ്റേഷന് മൂന്നു കിലോമീറ്റർ അകലെ പുതുച്ചേരിയിലുള്ള തടാകത്തിൽ കണ്ടെത്തി. തടാകത്തിന്റെ പരിസരത്താണ്കൊലപാതകവും നടന്നിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പുതുച്ചേരിയിലുണ്ടായ മറ്റൊരു കൊലപാതകകേസിലെ പ്രതിയാണ് കൊല്ലപ്പെട്ട യുവാവ്.
അന്വേഷണത്തില്‍ സുവേതന്‍റെ സുഹൃത്ത് വിനോദ് അറസ്റ്റിലായി. ഇവര്‍ തമ്മിലുള്ള വിരോധമാണ് വധത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തമിഴ്നാട്, പുതുച്ചേരി പൊലീസ് സംയുക്തമായി തുടങ്ങി.