ജയിലിൽ വെച്ച് തന്നെ ചിലയാളുകൾ വന്നുകണ്ടിരുന്നുവെന്നും ഉന്നതരുടെ പേരുകൾ പറയരുതെന്നും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തോട് സഹകരിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടതായും സ്വപ്‌ന കത്തിൽ പറയുന്നു. ഇവർ പോലീസുകാരാണെന്നാണ് കരുതുന്നതെന്നും സ്വപ്‌ന പറയുന്നു. രഹസ്യമൊഴി രേഖപ്പെടുത്തുന്ന നടപടി പൂർത്തിയായിട്ടുണ്ടെന്നും വന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മൊഴിയില്‍ വ്യക്തമാകുന്നുവെന്നും നേരത്തെ കോടതി പറഞ്ഞിരുന്നു. രഹസ്യമൊഴിയുടെ പശ്ചാത്തലത്തിലാണ് തന്റെ ജീവന് ഭീഷണിയുള്ളതായി സ്വപ്‌ന പറയുന്നത്.