നേരത്തെ കേസിൽ വിചാരണക്കോടതി മാറ്റണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയെ സർക്കാർ സമീപിച്ചതിനെ തുടർന്ന് നിലവിൽ വിചാരണക്കോടതിയുടെ നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. വിചാരണക്കോടതി മാറ്റേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും മതിയായ കാരണമില്ലാതെ കോടതി മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.