പ്രവാചക നിന്ദ : 39 കാരനായ യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍

ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (20:01 IST)
അടിമാലി: സമൂഹ മാധ്യമം വഴി പ്രവാചക നിന്ദ പ്രചരിപ്പിച്ച സംഭവത്തിൽ അലൂമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയായ 39 കാരനെ പോലീസ് അറസ്റ് ചെയ്തു. അടിമാലി ഇരുനൂറേക്കർ സ്വദേശിയായ കിഴക്കേക്കര വീട്ടിൽ ജോഷി തോമസാണ് പോലീസ് പിടിയിലായത്.

ഫേസ് ബുക്കിലൂടെയാണ് ഇയാൾ പ്രവാചകനെയും ഇസ്‌ലാം മതത്തെയും അവഹേളിച്ചത്. അടിമാലി സി.ഐ ക്ളീറ്റസ് കെ.ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ വിവാദ പോസ്റ്റിനു കീഴിൽ നിരവധി കമൻറുകൾ എത്തി. പോസ്റ്റ് നീക്കാൻ ആവശ്യപ്പെട്ടു. എങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാളുടെ പ്രൊഫൈലിൽ ഇതര മത വിഭവങ്ങളുടെ വിശ്വാസം ഹനിക്കപ്പെടുന്ന നിരവധി പോസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍