മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്ക്കൊപ്പം നടക്കുന്നതാണ് ചിത്രത്തിലുള്ളത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് വർഷങ്ങളായി സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന താരം സിബിഐ 5 എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തിയിരുന്നു. 2012ൽ മലപ്പുറം തേഞ്ഞിപ്പാലത്തുണ്ടായ കാർ അപകടത്തിലാണ് ജഗതിക്ക് ഗുരുതരമായി പരിക്കേറ്റത്.