”മീനുട്ടിക്ക് അച്ഛനോടുളള സ്‌നേഹം മറ്റാരെക്കാളും നന്നായി എനിക്കറിയാം. അവള്‍ അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ എന്നും സന്തുഷ്ടയും സുരക്ഷിതയും ആയിരിക്കും. അത് കൊണ്ട് തന്നെ അവളുടെ അവകാശത്തിന്റെ പിടിവലിയില്‍ അവളെ ദുഖിപ്പിക്കുന്നത് എനിക്ക് ഇഷ്ടമല്ല. അവള്‍ക്ക് ഈ അമ്മയെന്നും വിളിപാടകലെയുണ്ടെന്നും മഞ്ജു തന്റെ സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയ പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു.