എറണാകുളത്തും വിഭാഗീയതയെന്ന് സിപി‌എം

ചൊവ്വ, 13 ജനുവരി 2015 (13:10 IST)
എറണാകുളത്ത് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു എന്ന് സ്പി‌എം പ്രവര്‍ത്തന റിപ്പോര്‍ട്ട്. പാര്‍ട്ടി നേതാക്കള്‍ക്ക് ഭൂമാഫിയയുമായി ബന്ധമുണ്ടെന്നും എപി വര്‍ക്കി മിഷന്‍ ആശുപത്രി നടത്തിപ്പില്‍ ജാഗ്രത വേണമായിരുന്നുവെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഔദ്യോഗിക പക്ഷത്തിന് മുന്‍‌തൂക്കമുള്ള ജില്ലക്കമ്മറ്റിയാണ് എറണാകുളം. അതിനാല്‍ വി‌എസ് പക്ഷത്തെ ഒഴിവാക്കി സംഘടനാ തെരഞ്ഞെടുപ്പ് നടത്താനാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം.
 
എറണാകുളത്ത് നിലവിലെ സെക്രട്ടറി ദിനേശ് മണിക്ക് പകരം, സി.എന്‍ മോഹനന്‍ സെക്രട്ടറിയാകാനാണ് സാധ്യത. എന്നാല്‍ തൃപ്പൂണിത്തുറയില്‍ ചതുപ്പ് നികത്തി സമ്മേളന വേദി പണിതതിനെ ഏരിയാ സെക്രട്ടറി എം.സുരേന്ദ്രന്‍ ന്യായീകരിച്ചു, കൊട്ടാരങ്ങള്‍ പോലും പണിതുയര്‍ത്തുന്നത് ചതുപ്പ് നികത്തിയ സ്ഥലത്താണെന്നും അദ്ദേഹം പറഞ്ഞു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക