ട്രെയിൻ ഇടിച്ച് കാട്ടുകൊമ്പൻ ചരിഞ്ഞു; ആനയെ നിരക്കിനീക്കി ട്രെയിൻ നൂറു മീറ്ററോളം കൊണ്ടുപോയി, ഇടിയേറ്റ് ഒരു കൊമ്പ് അകത്തേക് കയറി

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2016 (14:29 IST)
പാലക്കാട് - തിരുച്ചിറപ്പള്ളി പാസഞ്ചര്‍ ട്രെയിനിടിച്ച് 25 വയസോളം പ്രായമുള്ള കാട്ടാന ചരിഞ്ഞു. വാളയാര്‍ ഉള്‍വനത്തില്‍ വട്ടപ്പാറയ്ക്കടുത്താണ് ബി.ലൈന്‍ റയില്‍വേ ട്രാക്കില്‍ അപകടം നടന്നത്. 
 
കഴിഞ്ഞ ദിവസം രാവിലെ ഏഴേകാലിനായിരുന്നു സംഭവം. ലൈനില്‍ കാട്ടാനയെ കണ്ട ഡ്രൈവര്‍ എമര്‍ജന്‍സ് ബ്രേക്കിട്ടെങ്കിലും ഫലമുണ്ടായില്ല. ഏതാനും മീറ്ററോളം ആനയെ ട്രാക്കിലൂടെ വലിച്ചിഴച്ചാണ് ട്രെയിന്‍ നിന്നത്. എങ്കിലും ട്രെയിന്‍ പാളം തെറ്റുകയോ മറിയുകയോ ചെയ്യാത്തത് വന്‍ ദുരന്തം ഒഴിവാകാനിടയായി.
 
ഉച്ചയോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആനയുടെ ജഡം നീക്കിയ ശേഷമാണ് ഗതാഗതം പൂര്‍ണ്ണതോതില്‍ ആരംഭിച്ചത്. ഈ പ്രദേശത്ത് കട്ടാനകള്‍ സ്ഥിരമായി റയില്‍വേ ലൈന്‍ മുറിച്ചു കടക്കാറുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ മധുക്കര - കഞ്ചിക്കോട് ഭാഗത്ത് ഇത്തരത്തില്‍ ചരിയുന്ന അഞ്ചാമത്തെ കാട്ടാനയാണിത്.  
Next Article